റിയാദ് : നിലവിലെ തൊഴിലുടമയുടെ അടുത്ത് നിന്നും ഒളിച്ചോടിപ്പോയി ഹുറൂബ് ആയ പ്രവാസി തൊഴിലാളികൾക്കും തവക്കൽന ആപ്പിൽ രജിസ്റ്റർ ചെയ്യാം എന്ന്
ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ കൊറോണ വ്യാപനം തടയുന്നതിനായി ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ മൊബൈൽ അപ്ലിക്കേഷൻ ആയ തവക്കൽനയിൽ 17 ദശലക്ഷത്തിൽ അധികം ആളുകൾ ആണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.
സ്പോൺസറിൽ നിന്നും പലകാരണങ്ങളാൽ രക്ഷപ്പെടുകയും മറ്റൊരു തൊഴിലുടമയുമായി നിയമവിരുദ്ധമായി ജോലി കണ്ടെത്തുകയും ചെയ്യുന്നവരെയാണ് ഹുറൂബ് ആക്കപ്പെടുന്നത്. പ്രവാസികൾ സൗദി അറേബ്യയിൽ ജോലിക്കായി വന്ന് അവരുടെ സ്പോൺസർമാരിൽ നിന്ന് രക്ഷപ്പെട്ട് നിയമവിരുദ്ധമായ രീതിയിൽ മറ്റൊരു ജോലിയിൽ ഏർപ്പെടുന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.
പ്രവാസികൾക്ക് അവരുടെ റെസിഡൻസി പെർമിറ്റിന്റെ (ഇക്കാമസ്) സാധുത കാലയളവ് കാലഹരണപ്പെട്ടാലും തവക്കൽനയിൽ രജിസ്റ്റർ ചെയ്യാം.
Comments