മനാമ : കൊറോണ വൈറസ് മഹമാരി നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സായ്നാൽ പറഞ്ഞു . സാമ്പത്തിക ഭദ്രത വീണ്ടെടുക്കൽ വേഗത്തിലാക്കുകയും ആഗോളതലത്തിൽ ജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് സ്പീക്കർ വ്യക്തമാക്കി .
ബഹ്റൈൻ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ, ജർമനി അംബാസിഡർ കൈ തമോ ബോക്ക്മാൻ എന്നിവരെ സ്വീകരിച്ചുകൊണ്ടാണ് സ്പീക്കർ പ്രസ്താവന നടത്തിയത്.
നിരവധി മേഖലകളിലും ബഹ്റൈനും ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സഹകരണത്തെ അവർ പ്രശംസിച്ചു, കൊറോണ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിൽ ഇരു രാജ്യങ്ങളുമായുള്ള ബഹ്റൈന്റെ സഹകരണ ഫലമായി ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിച്ചതായും സ്പീക്കർ കൂടി ചേർത്തു.
Comments