അബുദാബി കേരള സോഷ്യൽ സെന്റർ തമൂഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ കോവിഡ് പി.സി. ആർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021ഫിബ്രവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ വൈകുന്നേരം 6 മണിമുതൽ രാത്രി 9 മണിവരെ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ഈ സേവനം പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് . പി. സി ആർ പരിശോധനയ്ക്ക് എത്തുന്നവർ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി കരുതേണ്ടതാണ്
Comments