പ്രവാസികൾ നേരിടുന്ന പുതിയ യാത്രാമാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന് ബഹറിൻ സംസ്ക്യതി ആവശ്യപ്പെട്ടു കത്ത് നൽകി
മനാമ :പ്രവാസികൾ നേരിടുന്ന പുതിയ യാത്രാമാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബഹറിൻ സംസ്ക്യതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കത്ത് നൽകി.കൊറോണ നെഗറ്റീവ് ടെസ്റ്റ് സെര്ടിഫിക്കറ്റുമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിൽ നടത്തുന്ന രണ്ട് ടെസ്റ്റുകൾ ഒഴിവാക്കി തരണമെന്നും അല്ലെങ്കിൽ സൗജന്യമാക്കി തരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ വാക്സിനെഷൻ എടുത്തവർക്കും നെഗറ്റീവ് സർറ്റിഫിക്കറ്റുമായി വരുന്നവർക്കും ക്വാറന്റൈൻ ഒഴിവാക്കിത്തരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി ശ്രീ.V മുരളീധരൻ ,മുഖ്യമന്ത്രി ശ്രീ. പിണറായി വിജൻ എന്നിവരോട് ബഹറിൻ സംസ്കൃതി പ്രസിഡൻ്റ് ശ്രീ. പ്രവീൺ നായർ അഭ്യർത്ഥിച്ചു.
Comments