വളർത്തു മൃഗങ്ങളുടെ കൗതുകമുണർത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. പശുക്കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വണ്ടിയുടെ പിന്നാലെ തിരക്കേറിയ റോഡിലൂടെ ഓടുന്ന അമ്മ പശുവും കുതിരയുടെ ഊഞ്ഞാലാട്ടവുമൊക്കെ ഈ അടുത്ത് വൈറലായ വീഡിയോകളാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്യാറ്റ് വാക്ക് ചെയ്യുന്ന പശുവിനെയാണ് വീഡിയോയിൽ കാണാനാകുക.
വെള്ള- ബ്രൗൺ ഇടകലർന്ന നിറത്തിലുള്ള പശു റോഡിന് നടുവിലൂടെയാണ് ക്യാറ്റ് വാക്ക് ചെയ്യുന്നത്. ചിത്രത്തിന് ബാക്ക് ഗ്രൗണ്ടിൽ വളരെ മനോഹരമായ കാഴ്ചകളും ഉണ്ട്. ഇത് മോഡൽ പശുവിന്റെ ക്ലാസി മൂവ് മനോഹരമാക്കുന്നു. പശുവിന് പിന്നാലെ മറ്റ് പശുക്കളും നടന്നുവരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. മോഡലുകളെ വെല്ലുന്ന ക്യാറ്റ് വാക്കാണിതെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
യഥാർത്ഥത്തിൽ 2018 നു മുമ്പായി ഷൂട്ട് ചെയ്യപ്പെട്ട ഈ വീഡിയോ ട്വിറ്റർ ഉപയോക്താക്കൾ വീണ്ടും കുത്തിപൊക്കി വൈറലാക്കുകയായിരുന്നു. എട്ട് മില്യണിലധികം ആളുകൾ ഇതുവരെ വീഡിയോ കണ്ട് കഴിഞ്ഞിട്ടുണ്ട്. പശുവിന്റെ നടത്തത്തിൽ ചിരിയടക്കാനാകാതെ ഒരുപാട് പേർ കമന്റ് ചെയ്യുമ്പോഴും പശുവിന് കാലുകൾക്ക് വല്ല അസുഖവും ഉണ്ടോയെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്.
ทำไมเราต้องมานั่งขำอะไรแบบนี้ด้วยเนี่ย 5555555555555555 pic.twitter.com/peMruwBSm4
— ᴮᴱ𝕪𝕠𝕟𝕕 ₇ (@emesspace) February 22, 2021
Comments