റിയാദ് : സൗദി അറേബ്യയിൽ
ഉണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാർ ഉൾപ്പെടെ മൂന്ന് പേർ മരണമടയുകയും അഞ്ചു പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കൊല്ലം ആയൂർ സ്വദേശിനി സുബി (33), കോട്ടയം വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. കൊൽകൊത്ത സ്വദേശിയായ ഡ്രൈവർ ആണ് മരണമടഞ്ഞ മൂന്നാമത്തെയാൾ.
റിയാദ്-ജിദ്ദ പാതയിൽ ത്വായിഫിന് സമീപം ആണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉൾപ്പെടെ എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മലയാളികളായ ആൻസി, പ്രിയങ്ക എന്നിവരും, തമിഴ്നാട്ട്കാരായ കുമുദ, റജിത, റോമിയോ കുമാർ എന്നിവരുമാണ് പരിക്കുകളോടെ ത്വായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയിയിൽ ചികിത്സയിൽ ഉള്ളത്.
ഇന്ത്യയിൽ നിന്നും റിയാദിൽ എത്തിയ ഇവർ 14 ദിവസത്തെ ക്വാറന്റൈന് ശേഷം ജോലിയിൽ പ്രവേശിക്കാൻ ജിദ്ദയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വെളുപ്പിന് 4.30നു ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് മരണകാരണം എന്നാണ് വിവരം.
Comments