കുവൈറ്റ് സിറ്റി – ദേശീയ ദിനത്തോടനുബന്ധിച്ച് ഐ സി എഫ് സംഘടിപ്പിച്ച രക്ത ദാന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐ സി എഫ് സർവീസ് സമിതിയുടെ കീഴിലുള്ള സഫ് വ വളണ്ടിയേഴ്സ് വിംഗാണ് പരിപാടി സംഘടിപ്പിച്ചത്. ജാബ്രിയ ബ്ലഡ് ബാങ്കിലായിരുന്നു രക്ത ദാന സംവിധാനമൊരുക്കിയത്. ഐ സി എഫ് നാഷണൽ നാഷണൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി , വെൽഫയർ സെക്രട്ടറി അബൂ മുഹമ്മദ് , സേവന കാര്യ സമിതി സെക്രട്ടറി സമീർ മുസ്ല്യാർ , സഫ് വ വളണ്ടിയേഴ്സ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Comments