കുവൈറ്റ് സിറ്റി – കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നാഫോ, കുവൈറ്റിന്റെ അറുപതാമത് രാഷ്ട്ര ദിനവും മുപ്പതാമത് സ്വതന്ത്ര ദിനവും ആഘോഷിച്ചു. ഓൺലൈൻ ആയി നടത്തിയ ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായി മാസിൻ അൽ അൻസാരി (ഡയറക്ടർ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ) പങ്കെടുത്തു. കുവൈറ്റി ഗായകൻ മുബാറക് അൽ റാഷിദ് പ്രത്യേക ക്ഷണിതാവായി ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഹിന്ദി സംഗീതം ആലപിച്ചു. നാഫോ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് സി പി രാജീവ് മേനോൻ അധ്യക്ഷത വഹിക്കുകയും, ജനറൽ സെക്രട്ടറി വിജയകുമാർ മേനോൻ, ഉപദേശക സമിതിയെ പ്രതിനിധീകരിച്ചു വി ആർ വിജയൻ നായർ എന്നിവര്‍ ആശംസകൾ നേർന്നു. സെക്രട്ടറി ജനറൽ അനീഷ് നായർ വിശിഷ്ടാതിഥികളുമായി നടത്തിയ അഭിമുഖം വിജ്ഞാന പ്രദവും ആകർഷകവും ആയിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ജോയിന്റ് സെക്രട്ടറി രാജീവ് നായർ നന്ദി അറിയിച്ചു.
Comments