റിയാദ് : സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ തോത് 12 ശതമാനം വർദ്ധിച്ച് 12.06 ബില്യൺ റിയാലിൽ എത്തിയതായി റിപ്പോർട്ട്. ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അവതരിപ്പിച്ച ജനുവരി മാസത്തെ കണക്കുകളിൽ ആണ് ഈ വർദ്ധനവ് ചൂണ്ടികാണിച്ചിട്ടുള്ളത്. 2020 ജനുവരിയിൽ ഇത് 10.79 ബില്യൺ റിയാലായിരുന്നു.
എന്നാൽ പ്രതിമാസ അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം ഡിസംബറിൽ 13.42 ബില്യൺ റിയാലിൽ നിന്ന് ജനുവരിയിൽ 10% ആയി കുറഞ്ഞിട്ടുണ്ട്. ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 257170 പ്രവാസി തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചും ജോലി നഷ്ടപ്പെടും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്.
Comments