റിയാദ് : സൗദി അറേബ്യയിൽ കാഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 302 കൊറോണ വൈറസ് കേസുകൾ കൂടി രേഖപ്പെടുത്തി. 286 രോഗമുക്തിയും കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 378002 ആയും മരണങ്ങൾ 6505 ആയും രോഗമുക്തി 368926 ആയും ഉയർന്നു. തുടർച്ചയായി റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. നിലവിൽ സജീവമായ 2571 കേസുകളിൽ 486 എണ്ണം ഗുരുതരമാണ്.
Comments