തൃശൂർ : ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. അകമല പുതുപറമ്പിൽ മണികണ്ഠനാണ്(30) പോലീസിന്റെ പിടിയിലായത്. ആനപ്പാപ്പാനാണ് മണികണ്ഠൻ. ജില്ല റൂറൽ എസ് പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷാണ് പ്രതിയെ പിടികൂടിയത്.
അമ്പലക്കമ്മിറ്റിക്കാരുടെ വേഷത്തിലെത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ച കേസിൽ 5 ദിവസത്തിനിടെ 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിആർ പുരം സ്വദേശി അരുണാണ് പെൺകുട്ടിയെ വഞ്ചിച്ച് പലർക്കുമായി കാഴ്ചവെച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments