തിരുവനന്തപുരം : തിരുവനന്തപുരത്തും പാലക്കാടുമായി മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് റോഷനാണ് മുങ്ങിമരിച്ചത്. പാലക്കാട് ശ്രീകൃണപുരം കരിമ്പുഴ പുഴയിലായിരുന്നു അപകടം. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
സമാനമായ രീതിയിൽ തിരുവനന്തപുരം കരമനയാറ്റിലും രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടിൾക്കൊപ്പം കുളിക്കാനെത്തിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
Comments