2030 ഓടെ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ തീരുമാനിച്ച് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ. വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം.
2030 ഓടെ വോൾവോ ഇലക്ട്രിക് വാഹനങ്ങൾ മാത്രമായിരിക്കും നിരത്തിലിറക്കുക. സീറോ എമിഷൻ വാഹനങ്ങൾ എന്ന ആശയം ശക്തമാകുകയും അന്തരീക്ഷ മിലിനീകരണം കുറയ്ക്കാൻ ലോകമെമ്പാടുമുള്ള പോരാട്ടത്തിന് പിന്തുണ നൽകാനുമാണ് വോൾവോ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനൊരുങ്ങുന്നത്.
2025 ഓടെ ഭാഗികമായി വോൾവോ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കും. ഇതിനോടൊപ്പം തന്നെ വാഹന വിൽപ്പന ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനുള്ള നടപടികളും വോൾവോ സ്വീകരിക്കും. വാഹനം തെരഞ്ഞെടുക്കന്നതിലും വാങ്ങുന്നതിലും ഉപഭോക്താക്കൾക്ക് ഏറെ സങ്കീർണ്ണതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ ഈ പ്രക്രിയ കൂടുതൽ സുതാര്യമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ് യു വിയായ സി 40 വിപണിയിൽ അവതരിപ്പിച്ചിരുന്നു.
Comments