റിയാദ് : രാജ്യത്തുടനീളമുള്ള ഫാർമസികളിലൂടെ കൊറോണ വൈറസ് വാക്സിനുകൾ സൗജന്യമായി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ.തൗഫിക് അൽ റബിയ പറഞ്ഞു. വാക്സിനേഷൻ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഡിസംബറിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിനുശേഷം നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ ആണ് രാജ്യത്തുടനീളം ഇപ്പോൾ പ്രവർത്തിക്കുന്നത് . റിയാദ്, മക്ക, മദീന, അഭ എന്നിവിടങ്ങളിൽ ഡ്രൈവ് ത്രൂ വാക്സിൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ സൗദി അറേബ്യയിൽ 16 അല്ലെങ്കിൽ 18 വയസ് മുതൽ ഉള്ളവർക്ക് വാക്സിനേഷൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഗർഭിണികൾക്കും കുട്ടികൾക്കും കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കാൻ സൗദിയിൽ അനുമതി നൽകിയിട്ടില്ല.
Comments