ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ഘടനാപരമായി സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷൻ. പ്രളയവും ഭൂചലനവും അതിജീവിക്കാൻ അണക്കെട്ട് പ്രാപ്തമാണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ നിയമ വിരുദ്ധമായോ അല്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജല കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
ഉപസമിതി രൂപീകരണം ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്ക് വിരുദ്ധമല്ല. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രാദേശികമായി പ്രവർത്തിക്കുന്ന എഞ്ചിനീയർമാർ ഉൾപ്പെടുന്ന ഉപ സമിതിയ്ക്ക് രൂപം നൽകിയത്. മേൽനോട്ട സമിതി അധികാരങ്ങൾ ഉപ സമിതിയ്ക്ക് കൈമാറിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Comments