കുവൈറ്റ് സിറ്റി : ലാൽ കെയെഴ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച് നൽകുന്ന “ശാന്തിഭവനം” ത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. കൊല്ലം വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസിനും കുടുംബത്തിനും ആണ് ലാൽ കെയെഴ്സ് വീട് നിർമ്മിച്ച് നൽകുന്നത്. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അർ ബിനോജിന്റെ അധ്യക്ഷതയിൽ എൻ കെ പ്രേമചന്ദ്രൻ എംപി ആണ് ശിലാസ്ഥാപനം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ വെളിയം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എം.ബി. പ്രകാശ്, ഗ്രാമ പഞ്ചായത്തംഗം അനിൽ മാലയിൽ, കെ പി സി സി അംഗം വെളിയം ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ലാൽകെയേർസ്സ് സെന്റ്രൽ കമ്മിറ്റി അംഗം അനിൽ നന്ദി പറഞ്ഞു.
Comments