മനാമ : പീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറും പ്രമുഖ മലയാളി ബിസിനസ് കാരനുമായ കോഴിക്കോട് ജില്ലയിലെ പെരിങ്ങത്തൂർ സ്വദേശി എം എം ഹനീഫിന്റെ മകൻ മുഹമ്മത് ഹനീൻ (21 വയസ്സ്) ഹിദ്ദിൽ വാഹനാപകടത്തിൽ മരണപ്പെട്ടു .ഹിദ്ദിലെ ഡ്രൈ ഡോക്ക് ഹൈവേയിൽ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു.
തുടർപഠനത്തിന് വേണ്ടി അടുത്തിടെയാണ് ഹനീൻ നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയത്. പിതാവും മാതാവും ഏതാനും ദിവസം മുമ്പ് ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയിരുന്നു.
Comments