കേരളീയം ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഹൈദരബാദ് ശിക്ഷയും ആയി ചേർന്ന് ഖത്തറിലെ ഭാരതീയ വിദ്യാർത്ഥികൾക്ക് പരീക്ഷ യെ എങ്ങനെ നിർഭയമായി നേരിടാം എന്ന ഓൺലൈൻ പരിപാടി നടത്തി. ഡോക്ടർ.ടി.പി.ശശികുമാർ ഖത്തറിലെ കുട്ടികൾക്ക് വേണ്ടി രണ്ടു മണിക്കൂർ നീണ്ട ക്ലാസ്സ് എടുത്തു. കേരളീയം ഖത്തർ പ്രസിഡന്റ് ദുർഗ്ഗാദാസ് അധ്യക്ഷത വഹിച്ച ചടങ്ങ് ബിർള പബ്ലിക് സ്‌കൂൾ ഡയറക്ടർ ഡോക്ടർ.മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. ഐ സി സി വൈസ് പ്രസിഡന്റ് ശ്രീ.സുബ്രമണ്യ ഹെബ്ബഗ്ലു ആശംസകൾ നേർന്നു. ശ്രീമതി സുനിത ടീച്ചർ സ്വാഗത വും കേരളീയം ഖത്തർ വനിത വേദി പ്രസിഡന്റ് സുമ സുരേഷ് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഏകോപനം കേരളീയം ഖത്തർ വനിത പ്രതിനിധി ശ്രീമതി.പ്രിയങ്ക നിർവഹിച്ചു.. ഖത്തറിലെ വിവിധ ഭാരതീയ സ്‌കൂളുകളിൽ നിന്നും നൂറിൽ പരം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു ഡോ .ടി പി ശശികുമാർ സാറു മായി അവരുടെ സംശയങ്ങൾ പങ്കു വെച്ചു . കോവിഡ് കാലത്തിൽ വിദ്യാർത്ഥികൾക്ക് കേരളീയം ഖത്തറിന്റെ ഈ പരിപാടി വളരെ പ്രയോജനം ആയി എന്ന് പ്രവാസി ഭാരതീയ അവാർഡ് ജേതാവ് ഡോക്ടർ.മോഹൻ തോമസ് ഉൽഘാടന വേളയിൽ അഭിപ്രായപ്പെട്ടു.
Comments