കൊച്ചി : വാഹനാപകടത്തിൽ മരിച്ച ഗായികയും ,നർത്തകിയുമായ മഞ്ജുഷയുടെ പിതാവ് മോഹൻ ദാസ് വാഹനാപകടത്തിൽ മരിച്ചു . പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം.
മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം . മോഹൻ ദാസ് സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ ബൊലോറോ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു .
2018 ലാണ് വാഹനാപകടത്തിൽപ്പെട്ട് ഗായിക മഞ്ജുഷ മോഹൻദാസ് മരിച്ചത് . എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ രണ്ടാം വർഷ എംഎ നൃത്ത വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ.
Comments