പാലക്കാട് : പാലക്കാട് വൻ ചീട്ടുകളി സംഘം പിടിയിൽ. ഇന്നലെ അർധരാത്രി ബിപിഎൽ കൂട്ടുപാതയിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 18 അംഗ സംഘമാണ് പിടിയിലായത്. ഡാൻസാഫ് സ്ക്വാഡും, കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ചീട്ടുകളി സംഘത്തിൽ നിന്നും മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കസബ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. മലപ്പുറം, പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശി സ്വദേശികളാണ് പ്രതികൾ. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രത്യേകം സംഘമാണ് പരിശോധന നടത്തിയത്.
Comments