ലക്നൗ : പ്രാദേശിക ധ്രീവീകരണം ഉണ്ടാക്കുന്ന പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ തിലോയിൽ നിർമ്മിച്ച പുതിയ ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
അമേഠിയ്ക്കായി ഒന്നും ചെയ്തില്ലെങ്കിലും, അതൊന്നും കണക്കാക്കാതെ കഴിഞ്ഞ 15 വർഷമായി ഒരുപാട് സ്നേഹമാണ് രാഹുൽ ഗാന്ധിയ്ക്ക് അമേഠി നൽകിയത്. അമേഠിയിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. രാഹുൽ ഗാന്ധിയെക്കാൾ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ അമേഠിയിലെ ജനങ്ങൾക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും സ്മൃതി പറഞ്ഞു.
കേരളത്തിൽവെച്ച് അമേഠിയിലെ ജനങ്ങളെ അപമാനിച്ചു. രാഹുലിനോട് ക്ഷമിക്കാൻ കഴിയില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങിലായിരുന്നു രാഹുൽ ഗാന്ധി അമേഠിയിലെ ജനങ്ങൾക്കെതിരെ പരാമർശം ഉന്നയിച്ചത്. 15 വർഷമായി അമേഠിയിൽ ഉണ്ട്. അവിടെ വിവിധ തരത്തിലുള്ള രാഷ്ട്രീയങ്ങൾ കണ്ടിട്ടുണ്ട്. കേരളത്തിലെത്തുമ്പോൾ വലിയ ഉന്മേഷമാണ് തോന്നുന്നത്. ഇവിടെ ആളുകൾ സമകാലിക വിഷയങ്ങളിൽ തത്പരരാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം.
Comments