ന്യൂഡല്‍ഹി : റിപ്പബ്ലിക് ചാനലിന്റെ ബംഗാളിലെ പ്രാദേശിക ചാനൽ ബംഗ്ല നാളെ ആരംഭിക്കും . രാവിലെ എട്ടുമുതലാണ് ‘റിപ്പബ്ലിക് ബംഗ്ല’ സംപ്രേഷണം ആരംഭിക്കുക. ബംഗാളില്‍ പ്രാദേശിക ചാനല്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി റിപ്പബ്ലിക് മീഡിയ നെറ്റ്വർക്ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ബംഗാളി വാര്‍ത്താചാനലിന്റെ ഔദ്യോഗിക തുടക്കത്തെക്കുറിച്ച് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പ്രഖ്യാപനം നടത്തിയത്.
‘ വാർത്താ മാദ്ധ്യമങ്ങളിൽ മുമ്പൊരിക്കലും ഒരു ചാനൽ ഇത്ര വേഗത്തിൽ സമാരംഭിച്ചിട്ടില്ല. റിപ്പബ്ലിക് മീഡിയ നെറ്റ്വർക്കിലെ എന്റെ സഹപ്രവർത്തകരുടെ പ്രയ്തനത്തിന്റെ തെളിവാണ് ഈ സമാരംഭം. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ശൃംഖല നാളെ രാവിലെ മുതൽ മൂന്ന് ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു ‘ അർണബ് ഗോസ്വാമി കുറിച്ചു .
60 ദിവസത്തിനുള്ളിൽ 300 ഓളം ജീവനക്കാരെ റിക്രൂട്ട് ചെയ്ത പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ വാർത്താ സ്ഥാപനങ്ങളിലൊന്നാണ് റിപ്പബ്ലിക് ബംഗ്ല. പുതിയതായി വരുന്ന ബംഗാളി ചാനലില്‍ ‘ജബാബ് ചെയ് ബംഗ്ല’ എന്ന സംവാദ പരിപാടിയുടെ അവതാരകനായി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഉണ്ടാകും. അര്‍ണബിന്റെ സംവാദത്തോടെയായിരിക്കും ചാനലിന് തുടക്കമിടുക.
Comments