ന്യൂഡൽഹി : എല്ലാ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിന് ലഭ്യമാക്കുമെന്ന് വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി . രാജ്യത്തൊട്ടാകെ നേരിട്ടും, അല്ലാതെയുള്ള 35,000 കമ്പനി ജീവനക്കാർക്ക് ഇത്തരത്തിൽ വാക്സിൻ ലഭ്യമാക്കുമെന്നും ടിവിഎസ് മോട്ടോർ കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആർ ആനന്ദ കൃഷ്ണൻ പറഞ്ഞു.
പ്രാഥമിക ഘട്ടത്തിൽ, 60 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വാക്സിൻ ലഭ്യമാക്കും. ഡോക്ടർ ഓൺ കോൾ വഴി കൊറോണ സമയത്ത് ജീവനക്കാർക്ക് താങ്ങാകാൻ ടിവി എസ് പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. കൊറോണ അവബോധ ആശയവിനിമയവും ഒപ്പം മാനസികാരോഗ്യ പരിപാടികളും കമ്പനി ഇതിനായി സംഘടിപ്പിച്ചിരുന്നു.
വാക്സിനേഷൻ നൽകുന്നതിലൂടെ എല്ലാ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനുള്ള ശ്രമം തുടരുകയാണെന്നും ആനന്ദ കൃഷ്ണൻ പറഞ്ഞു.
Comments