അഹമ്മദാബാദ്: ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത് കൊറോണ വാക്സിൻ സ്വീകരിച്ചു. നാഗ്പൂരിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയാണ് അദ്ദേഹം വാക്സിനേഷന്റെ ഭാഗമായത്. സർകാര്യ വാഹ് സുരേഷ് ഭയ്യാജി ജോഷിയും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിച്ചതോടെ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകളാണ് വാക്സിനേഷന്റെ ഭാഗമാകുന്നത്. നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഭാര്യ കാഞ്ചൻ ഗഡ്കരിയോടൊപ്പം വാക്സിൻ സ്വീകരിച്ചു. വാക്സിൻ സുരക്ഷിതമാണെന്നും കൊറോണയിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ ആളുകൾ മുന്നോട്ട് വന്ന് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ ബിജെപി എംപി ഹേമ മാലിനി വാക്സിൻ സ്വീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, ഡി.വി സദാനന്ദ് ഗൗഡ എന്നിവരും ധർമ്മശാലയിൽ ദലൈലാമയും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
Comments