പാലക്കാട്: മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മന്ത്രിയുടെ വീടിന് സമീപവും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പോസ്റ്ററുകൾ പതിച്ചത്. സേവ് കമ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുകയെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർ ഭരണം ഇല്ലാതാക്കുമെന്നും സേവ് കമ്യൂണിസത്തിന്റെ പോസ്റ്ററിൽ വിമർശനമുണ്ട്.
അതേസമയം, പാലക്കാട് സിപിഎം ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം ചേരുന്ന യോഗങ്ങളിൽ എ.കെ.ബാലന്റെ ഭാര്യ ജമീലക്ക് സീറ്റ് നൽകുന്നത് ചർച്ചയാകും. പി.കെ.ശശിക്ക് സീറ്റ് നിഷേധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയായേക്കും.
Comments