മനാമ: ബഹ്റൈനിലെ പ്രവാസി ജോലിക്കാർക്ക് മാതാപിതാക്കളെയോ 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയോ സ്പോൺസർ ചെയ്യണമെങ്കിൽ ആയിരം ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം എന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അറിയിച്ചു
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഇവർക്കായി എടുത്തിരിക്കണം . എന്നാൽ പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം എന്ന നിബന്ധനയിൽ മാറ്റമില്ല .
Comments