കുവൈറ്റ് സിറ്റി – സിഫ് കുവൈറ്റ് നടത്തിയ ആദ്യ ഓൺലൈൻ ശാസ്ത്രപ്രതിഭ മത്സരപരീക്ഷ ഫലം പ്രഖ്യാപിച്ചു. നാല് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായാണ് 3 വിഭാഗങ്ങളിലായി പരീക്ഷ നടന്നത്. ഓരോ ക്ലാസിലെയും ഉയർന്ന സ്കോർ വാങ്ങിയ കുട്ടികൾ ശാസ്ത്രപ്രതിഭ പട്ടം കരസ്ഥമാക്കി. മുഹമ്മദ് ഷയാൻ ലത്തീഫ് (ക്ലാസ്സ് 4, FAIPS ), നൈഗ ജിതിൻ ദാസ് (ക്ലാസ്സ് 5, IES), ഹന്ന മേരി ഷാജൻ (ക്ലാസ്സ് 6, ICSK. Senior). മൻഹ അനീസ് (ക്ലാസ്സ് 7, IES), ഫിദ ആൻസി (ക്ലാസ്സ് 8, IES), നിവിൻ നോജി വൈദ്യൻ (ക്ളാസ് 9, IES), അസ്മി ആഷയ് ചൗധരി (ക്ളാസ് 10, FAIPS) എന്നിവരാണ് ശാസ്ത്രപ്രതിഭ പട്ടം നേടിയത്.
ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ 121 കുട്ടികൾ Aഗ്രെഡോടു കൂടി മികച്ച വിദ്യാർത്ഥികളായി. ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളിനുള്ള ആചാര്യ ജെ. സി. ബോസ് ശാസ്ത്ര പുരസ്കാരം ഭാരതീയ വിദ്യാഭവൻ കരസ്ഥമാക്കി. കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ 1200ൽ പരം കുട്ടികളിൽ നിന്നുമാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾ സിഫ് കുവൈറ്റ് നൽകുന്ന 10,001രൂപയുടെ സ്കോളർഷിപ്പിന് അർഹരായി. സമ്മാനദാനം സിഫ് വാർഷിക സയൻസ്ഗാലയിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments