തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭീകര സ്വാധീനമുള്ള സംസ്ഥാനത്തെ 9 മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ നിയമസഭാ വോട്ടെടുപ്പ് ആറു മണി വരെ മാത്രമായിരിക്കും. ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലാണ് വോട്ടെടുപ്പ് സമയം കുറച്ചത്.
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലും മലപ്പുറത്തെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ കോങ്ങാട്, മണാർക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലുമാണ് കമ്യൂണിസ്റ്റ് ഭീകര സ്വാധീന ബൂത്തുകൾ.
കമ്യൂണിസ്റ്റ് ഭീകര ഭീഷണി നിലനിൽക്കുന്ന മണ്ഡലങ്ങളിൽ പൂർണ്ണമായും കേന്ദ്ര സേനയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെയാണ് തെരഞ്ഞെടുപ്പ്.
Comments