റിയാദ് : സൗദി അറേബ്യയിൽ കൊറോണ വാക്സിനേഷൻ കൂടുതൽ ഊർജ്ജിതമാക്കി. സൗദിയിലെ എല്ലാ പ്രദേശങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഈ ആഴ്ച മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. ആരോഗ്യമന്ത്രാലയത്തിന്റെ സെഹാത്തി ആപ്പിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലവർക്കും തുട്ടടുത്ത ദിവസങ്ങളിൽ ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി ഫസ്റ്റ് ഡോസ് എടുക്കുന്നതിനു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽന ആപ്പും നിർബന്ധമാക്കിയിട്ടുണ്ട്. അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്യുആർ കോഡുമായി വേണം വാക്സിനേഷൻ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തേണ്ടത്. വാക്സിനേഷൻ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി അൽ ദവ ഫാർമസികൾ വഴിയും തെരഞ്ഞെടുത്ത മറ്റ് ഫാർമസികൾ വഴിയും സൗജന്യമായി വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബിയ അറിയിച്ചു.
ഇപ്പോൾ ഫസ്റ്റ് ഡോസ് വാക്സിനേഷൻ എടുക്കുന്നവർക്ക് 83ആമത്തെ ദിവസമാണ് സെക്കന്റ് ഡോസ് നൽകുന്നത്. സെഹാത്തി ആപ്പിൽ ഫസ്റ്റ് ഡോസ് ലഭിക്കുന്നതിനുള്ള ആപ്പിൻറ്മെൻറ് എടുക്കുമ്പോൾ തന്നെ സെക്കന്റ് ഡോസിനുള്ള തിയതിയും മുൻകൂട്ടി അറിയാൻ കഴിയും.
Comments