റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 360 കൊറോണ കേസുകളും 367 രോഗമുക്തിയും പുതുതായി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 5 മരണങ്ങളും കൂടി സ്ഥിരീകരിച്ചതോടെ
രാജ്യത്ത് 381708 പേർക്ക് കൊറോണ ഇതുവരെ സ്ഥിരീകരിച്ചതായും അതിൽ 372217 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യകതമാക്കി. 6556 പേരാണ് സൗദിയിൽ കൊറോണ ബാധിച്ചു ഇതുവരെ മരണമടഞ്ഞത്. രോഗബാധിതരിൽ 2935 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് അതിൽ 542 പേർ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments