ആലപ്പുഴ: വടുതലയില്‍ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ വാളുകള്‍ കണ്ടെടുത്തു. ആക്രിക്കടയുടെ ഒരു ഭാഗത്തായി ചാക്കില്‍ പൊതിഞ്ഞ 15 വടിവാളുകളാണ് കണ്ടെത്തിയത്. അരൂക്കുറ്റി വടുതല 1008 ജംഗ്ഷന് സമീപമുളള സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. സ്ഥലം ഉടമ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വയലാറിലെ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. നന്ദു കൊലപാതകക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ വടിവാളുകള്‍ കൈമാറി. കേസില്‍ വടുതല ഭാഗത്ത് നിന്നുള്ള പ്രതികള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് എസ്ഡിപിഐ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്.
Comments