ന്യൂയോർക്ക്: കൊറോണ വൈറസിനെതിരെ ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. ഗർഭിണിയായിരുന്നപ്പോൾ യുവതി കൊറോണ വാക്സിൻ സ്വീകരിച്ചിരുന്നു. ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഫ്ലോറിഡയിലെ ശിശുരോഗ വിദഗ്ധരും ഡോക്ടർമാരും അഭിപ്രായപ്പെട്ടു.
ഗർഭധാരണത്തിന്റെ 9-ാം മാസമാണ് യുവതി മൊഡേണ എംആർഎൻഎ വാക്സിൻ സ്വീകരിച്ചത്. മൂന്ന് ആഴ്കൾക്ക് ശേഷം യുവതി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ രക്ത സാമ്പിളുകൾ ഉടൻ തന്നെ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
കൊറോണക്കെതിരെ ആന്റിബോഡിയുമായി ഒരു കുഞ്ഞ് ജനിച്ചത് ആദ്യത്തെ സംഭവമാണെന്ന് അമേരിക്കയിലെ ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. കുഞ്ഞിന് മുലയൂട്ടുന്നുണ്ടെങ്കിലും കൊറോണ മാനദണ്ഡങ്ങൾ പ്രകാരം യുവതി വാകിസ്ന്റെ രണ്ടാം ഡോസും സ്വീകരിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞാണ് യുവതി രണ്ടാം ഡോസ് സ്വീകരിച്ചത്.
Comments