ഡെറാഡൂൺ: യാത്രക്കാരുമായി മൂന്നോട്ട് സഞ്ചരിക്കുകയായിരുന്ന ട്രെയിൻ 35 കിലോമീറ്റർ പിന്നിലേക്കോടി. ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലെ താനക്പുരിയിലേക്ക് പോകുകയായിരുന്ന പൂർണഗിരി ജനശതാബ്ദി എക്സ്പ്രസ്സാണ് പിന്നിലേക്ക് സഞ്ചരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
സാങ്കേതിക തകരാർ മൂലമാണ് ട്രെയിൻ പിന്നിലേക്ക് സഞ്ചരിച്ചതെന്നാണ് വിവരം. അമിത വേഗതയിൽ പിന്നിലേക്ക് സഞ്ചരിച്ച ട്രെയിൻ ഖാട്ടിമ എന്ന സ്ഥലത്ത് ചെന്നാണ് നിന്നത്. ട്രെയിൻ പിന്നിലേക്ക് സഞ്ചരിക്കുന്നതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്കോ പൈലറ്റിനെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കിൽ നിൽക്കുന്ന മൃഗത്തെ ഇടിക്കാതിരിക്കാനായി ലോക്കോ പൈലറ്റ് ബ്രെക്ക് ചവിട്ടിയതിനെ തുടർന്നാണ് നിയന്ത്രണം വിട്ട ട്രെയിൻ പിന്നിലേക്ക് ഓടിയത്. ഖട്ടിമയിൽ ട്രെയിൻ നിർത്തിയ ശേഷം യാത്രക്കാരെ ബസിൽ കയറ്റി തനക്പുരിയിലേക്ക് അയച്ചു.
#WATCH | Purnagiri Jansatabdi train runs backwards due to cattle run over b/w Khatima-Tanakpur section in Uttarakhand. Incident happened earlier today.
There was no derailment & passengers were transported to Tanakpur safely. Loco Pilot & Guard suspended: North Eastern Railway pic.twitter.com/808nBxgxsa
— ANI (@ANI) March 17, 2021
Comments