മനാമ : മാർച്ചു 14 നു ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ ധർമ്മടം സ്വദേശി പ്രശാന്തിന്റെ ( 56 വയസു ) മൃതദേഹം നാട്ടിലെത്തിച്ചു. ബഹ്റൈനിലെ പ്രമുഖ സന്നദ്ധ സംഘടനയായ സംസ്കൃതിയുടെ പ്രവർത്തകർ റിതിൻ രാജിന്റെയും , അനിൽ മടപ്പള്ളിയുടെയും സഹായത്തോടെയാണ് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് . നാട്ടിലെത്തിയ മൃതദേഹം സേവാഭാരതി ആംബുലസിൽ വീട്ടിലെത്തിച്ചു ബന്ധുക്കൾക്ക് കൈമാറി .
ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിവാഹിതനാണ് . അച്ഛനും അമ്മയും നാല് സഹോദരങ്ങളും ഒരു സഹോദരിയും നാട്ടിലാണ് . അച്ഛൻ കൃഷ്ണൻ വളപ്പിൽ, അമ്മ മൈഥിലി കെ വി.
Comments