മഹാരാഷ്ട്ര: മഹീന്ദ്രയുടെ പിക്കപ്പ് വാഹനത്തിൽ അനധികൃതമായി വ്യാജ മദ്യം കടത്താൻ ശ്രമിച്ചതിന്റെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര. മദ്യം കടത്താനായി വാഹനത്തിൽ ഉപയോഗിച്ച രീതിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
പിക്കപ്പ് വാനിന്റെ മൊത്തം നീളത്തിൽ വലിച്ചെടുക്കാവുന്ന രീതിയിൽ പ്രത്യേക അറ പണിതുകൊണ്ടാണ് ഇവർ മദ്യം ഒളിച്ചുകടത്താൻ ശ്രമിച്ചത്. വല്ലാത്ത ബുദ്ധി തന്നെയെന്ന് വീഡിയോ പങ്കുവെച്ച്കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു. ഗുജറാത്തിൽ നിന്നുള്ളതാണ് വീഡിയോ. പത്തോളം ആളുകൾ ചേർന്നാണ് പിക്കപ്പിൽ നിന്നും പ്രത്യേക അറ വലിച്ചെടുക്കുന്നത്.
ഇത്തരത്തിലുള്ള കണ്ടുപിടിത്തം ഒരിക്കലും തങ്ങളുടെ പിക്കപ്പ് വാനിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. ഇനി അങ്ങനെയൊരു ഡിസൈൻ ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകം സജ്ജീകരിച്ച അറയിൽ മദ്യം അടുക്കി വച്ചിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
Diabolically clever. Gives a whole new meaning to the word ‘Payload!’ But I assure you this kind of innovation was not part of the design brief for the pickup truck Product Development team at our research centre, nor will it EVER be! 😊 pic.twitter.com/JMqZN0VDAx
— anand mahindra (@anandmahindra) March 19, 2021
Comments