മുംബൈ: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത മുൻസിപ്പൽ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത് യുവതി. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മുംബൈയിലാണ് സംഭവം.
ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ ഇരിക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഇവർ കോർപ്പറേഷൻ ജീവനക്കാരിയാണെന്ന് കടും നീല നിറത്തിലുള്ള യൂണിഫോം കൊണ്ട് തിരിച്ചറിയാൻ സാധിക്കും. ഓട്ടോയിലെത്തിയ യുവതിയോട് മാസ്ക് ധരിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ പ്രകോപിതയായ യുവതി ജീവനക്കാരിയെ അടിയ്ക്കുകയായിരുന്നു.
യവുതി ഇവരെ മർദ്ദിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തു. രൂക്ഷമായി അധിക്ഷേപിക്കുന്നതും വീഡിയോയിൽ കേൾക്കാം.ഇതിനിടെ ഒരു സ്ത്രീ ഇവരെ തടയുന്നുമുണ്ട്. എന്ത് ധൈര്യമുണ്ടാട്ടാണ് നിങ്ങളെന്നെ തടഞ്ഞത്? എന്നെ തൊടാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി എന്നൊക്കെ പ്രകോപിതയായ യുവതി ചോദിക്കുന്നു. മുംബൈ കണ്ഡിവാലി റോഡിലായിരുന്നു കൈയ്യേറ്റവും തുടർന്നുളള സംഭവങ്ങളും അരങ്ങേറിയത്.
Comments