മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. വടകര നാരായണ നഗരം വയലിൽ കുമാരെൻറ മകൻ മനോജ് കുമാർ (52) ആണ് മരിച്ചത്.
ബഹ്റൈനിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയും ഭാര്യയും ഒരു മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്
Comments