പട്ടാപ്പകൽ തിരക്കുള്ള ഒരു കടയിൽ കയറി മോഷണം നടത്തിയാൽ എന്താകും അവസ്ഥ… മോഷ്ടിക്കുന്ന ആളെ കയ്യോടെ പിടികൂടും. മോഷ്ടാവിന് നല്ല അടിയും കിട്ടും. എന്നാൽ ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരാളാണ് മോഷ്ടാവെങ്കിലോ?… അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കടൽക്കാക്കയുടെ ഇനത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് ഇവിടെ മോഷ്ടാവ്. കടയിൽ കയറി ചിപ്സ് പായ്ക്കറ്റും മോഷ്ടിച്ചാണ് പക്ഷി തന്ത്രപരമായി കടന്നത്. സ്കോട്ട്ലാൻഡിലെ അബെർഡീനിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഒരുമിനിറ്റോളമുള്ള വീഡിയോയിൽ പക്ഷി വളരെ തന്ത്രപരമായി കടയ്ക്കുള്ളിൽ കയറുന്നതും ചിപ്സ് പായ്ക്കറ്റ് എടുക്കുന്നതും പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാൻ സാധിക്കും. ഒരാൾ കടയിൽ കയറിയതിന് തൊട്ടു പിന്നാലെ ഓട്ടോമാറ്റിക്കായി തുറക്കുന്ന വാതിലിലൂടെയാണ് പക്ഷി കടയ്ക്കുള്ളിലേക്ക് കയറിയത്. ശേഷം ഒരു പാക്കറ്റ് ചിപ്സുമെടുത്ത് പക്ഷി പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം. നടപ്പാതയിൽ വച്ച് പക്ഷികളെല്ലാവരും കൂടിച്ചേർന്ന് കൊത്തിപ്പൊട്ടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
വളരെ ചുരുങ്ങിയ സമയംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. അവിശ്വസനീയമായ മോഷണം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മോഷ്ടിച്ച ഉടൻ തന്നെ കടയ്ക്ക് മുന്നിൽവച്ച് പാക്കറ്റ് പൊട്ടിച്ച് കഴിച്ച പക്ഷിയുടെ ധൈര്യത്തേയും തമാശരൂപേണ ചിലർ അഭിനന്ദിക്കുന്നു.
Gulls don't care for the concept of ownership or trade😂
Posted by Neil Traynor on Tuesday, March 16, 2021
Comments