ബോളിവുഡ് താരം ആമിർ ഖാന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അരിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ആമിര്‍ ഖാന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തിനാൽ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ ചിത്രത്തിലെ നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്. എന്നാല്‍ കിയാരയ്ക്ക് നടത്തിയ കൊറോണ പരിശോധന നെഗറ്റീവാണ്.
Comments