യുഎഇ ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ അന്തരിച്ചു.75 വയസ്സായിരുന്നു . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്.ഷെയ്ഖ് മുഹമ്മദാണു സമൂഹ മാധ്യമങ്ങളിലൂടെ വിയോഗ വാർത്ത അറിയിച്ചത്. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.അനുശോചന സൂചകമായി ദുബായിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.ഗവ.വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വ്യാഴം മുതൽ 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.1971 ഡിസംബർ 9ന് ആദ്യ യുഎഇ മന്ത്രിസഭ മുതൽ ഷെയ്ഖ് ഹംദാനാണ് ധനകാര്യമന്ത്രി.രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം രാ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ദുബായ് പ്രകൃതി വാതക കമ്പനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.
Comments