റിയാദ് : കൊറോണ വൈറസ് വാക്സിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും 70 വയസ്സിന് മുകളിലുള്ള തീർഥാടകർക്ക് ഉംറ പെർമിറ്റ് നൽകില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 18 നും 70 നും ഇടയിൽ പ്രായമുള്ള രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഉംറ പെർമിറ്റിന് അപേക്ഷിക്കാം.
കൊറോണ വൈറസ് കുത്തിവയ്പ്പ് നടത്തുന്നത് ഉംറ പെർമിറ്റ് നേടുന്നതിന് ഒരു മുൻവ്യവസ്ഥയല്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. തവക്കൽന ആപ്ലിക്കേഷനിലൂടെ കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യനില തെളിയിക്കുന്നതിന് പുറമെ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴി പെർമിറ്റിനായി അപേക്ഷിക്കുകയാണ് വേണ്ടത്.
Comments