കുവൈറ്റ് സിറ്റി – നുതനസാങ്കേതികവിദ്യയുടെ മികവിൽ സാരഥി കുവൈറ്റ് സംഘടിപ്പിച്ച “നിറക്കുട്ട്” വേദിയിൽ കുവൈറ്റിൽലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ പത്നി ജോയ്സ് സിബി ജോർജ്, വിശ്വാചിത്രകലാകാരൻ ബി.ഡി. ദത്തനെ ആദരിച്ചു. ജിനി ജയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “നിറക്കൂട്ടിൽ 250ഓളം കലാകാരൻമ്മാർ ഓൺ ലൈനായി പങ്കെടുത്തു. റീന ബിജു ദീപം തെളിയിച്ച്, മാസ്റ്റർ രോഹിത് രാജിന്റെ ദൈവ ദശക ആലാപനത്തോടെ ആരാഭിച്ച പരിപാടിക്ക് അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കോൺവീനർ സനൽ കുമാർ സ്വാഗതവും, സംഘടന യുടെ 22വർഷത്തെ പ്രവർത്തന വൈവിധ്യങ്ങൾ പ്രസിഡന്റ് സജീവ് നാരായണനും വിശദീകരിച്ചു. ഉദ്ഘാടക ജോയ്സ് സിബി ജോർജിനെ ജനറൽ സെക്രട്ടറി ബിജു CV സദസിന് പരിചയപ്പെടുത്തി.
അവാർഡ് നിശയിൽ ലോക പ്രശസ്ത ചിത്രകാരനും , ചിത്ര കലാ കലാകാരനുള്ള പരമോന്നത സംസ്ഥാന ബഹുമതി “രാജരവിവർമ്മ” പുരസ്കാര ജേതാവ് ബി. ഡി. ദത്തൻ വിശിഷ്ടവ്യക്തിയായി ഓൺലൈനിൽ പങ്കെടുത്തത് അവാർഡ് നിശക്ക് കൂടുതൽ മാറ്റ് നൽകി. അഡ്വൈസറി അംഗമായ കെ. പി. സുരേഷ് ബി. ഡി. ദത്തന്റെ കലാ ലോകത്തെ സഭാവനകളെ പരിചയപ്പെടുത്തി. പിന്നണി ഗായകൻ ഇഷാൻ ദേവ് സംവാദനവും ഗാനങ്ങളുമായി ഒത്തു ചേർന്നത് പരിപാടിക്ക് കൂടുതൽ ഉണർവ് ഏകി.
സുലേഖഅജി, സിബി പുരുഷോത്തമൻ എന്നിവർ അവതാരകരായി എത്തിയ പരിപാടിയുടെ ആദ്യാവസാന ഓൺലൈൻ സംഘാടനം എൻ. സ്. ജയകുമാറിന്റെ നേതൃത്വത്തിൽ മികച്ച ടീം ആണ് കൈകാര്യം ചെയ്തത്. അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് നേതൃത്വം നല്കിയ കലാ മാമാങ്കത്തില്‍ യൂണിറ്റ് സെക്രട്ടറി രതീഷ് നന്ദി അറിയിച്ചു.
Comments