കുവൈറ്റ് സിറ്റി – അദ്വൈതം കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സുശാന്ത് പണിക്കർ, ജനറൽ സെക്രട്ടറി രാജ്മോഹൻ, ട്രഷറർ സൂരജ് വി. രാജു വൈസ് പ്രസിഡൻറ് അജയ് രാജ്, കൃഷ്ണദാസ് വനിതാവേദി സെക്രട്ടറി വന്ദന ബിനോജ്, പ്രിയ സൂരജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അദ്വൈതം കുവൈറ്റ് നടത്തിവരുന്ന വാർഷിക പരിപാടികളും കൊറോണ പശ്ചാത്തലത്തിൽ നടത്തപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും സംഘം വിശദീകരിച്ചു.
കൂടാതെ കുവൈറ്റിൽ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വിശിഷ്യ ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്ന കുവൈറ്റിലേക്ക് ഉള്ള യാത്രക്കാരുടെ വിഷയം, കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ചും മറ്റും വിശദമായി ചർച്ച ചെയ്തു.
പ്രസ്തുത വിഷയങ്ങളിൽ എല്ലാം വസ്തുനിഷ്ഠമായും കാര്യക്ഷമമായും ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഇടപെടുന്നുണ്ടെന്ന് സ്ഥാനപതി സംഘത്തെ അറിയിച്ചു.
ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഇടപെട്ടുകൊണ്ടിരിക്കുന്ന കാര്യക്ഷമമായ എല്ലാ പ്രവർത്തനങ്ങൾക്കും അദ്വൈതം കുവൈറ്റ് എല്ലാ തരത്തിലുമുള്ള ഉള്ള പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് സംഘം വിടവാങ്ങി.
Comments