കുവൈറ്റ് സിറ്റി : സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ, കുട അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിലെ എല്ലാ കേരളാ ജില്ലാ അസോസിയേഷനുകളുടെയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മറ്റു വിശിഷ്ടാഥിതികളും പങ്കെടുത്ത ചടങ്ങിന് കുടയുടെ ജന.കൺവീനർ പ്രേംരാജ് അധ്യക്ഷത വഹിച്ചു. കൺവീനർ മാർട്ടിൻ മാത്യു സ്വാഗതവും എം. എ. നിസാം നന്ദിയും രേഖപ്പെടുത്തി. കുടയുടെ മറ്റു കൺവീനർമാരായ ഇല്യാസ് തോട്ടത്തിൽ യോഗത്തിനു വേണ്ട സാങ്കേതിക സഹായം നൽകി യോഗം നിയന്ത്രിക്കുകയും, ജിനോ എം.കെ., മുബാറക് കാംമ്പ്രത് എന്നിവർ ഭംഗിയായി യോഗത്തിന്റെ ഏകോപനവും നിർവ്വഹിച്ചു.
Comments