തിരുവനന്തപുരം : കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം.
തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വേണുഗോപാലിന്റെ വാഹനം സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. പര്യടന വാഹനത്തിൽ നിന്നും ഇറങ്ങി വേറെ വാഹനത്തിൽ പോകണമെന്ന് സിപിഎം പ്രവർത്തകർ വേണുഗോപാലിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ തമ്മിലുള്ള ഉന്തിലും തള്ളിലും രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി പോലീസിനെ സമീപിച്ചു.
Comments