യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് 10 പേർ മരിച്ചതായും പുതുതായി 2,043 പേർക്ക് രോഗം ബാധിച്ചതായും 2,200 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,48,637 ആയി.ഇതിൽ 4,31,773 രോഗമുക്തി നേടി. ആകെ മരണം 1,466. നിലവിൽ ചികിത്സയിലുള്ളവർ 15,398 പേരാണ്.24 മണിക്കൂറിനിടെ 2,35,564 പേർക്കു കൂടി കൊറോണ പരിശോധന നടത്തിയതോടെ ആകെ പരിശോധന 36.2 ദശലക്ഷമായതായി അധികൃതർ പറഞ്ഞു. അബുദാബിയിൽ കൊറോണ പിസിആർ പരിശോധനയ്ക്ക് കുറഞ്ഞ നിരക്ക് ഏർപ്പെടുത്തി. 65 ദിർഹമാണ് ഇനി പരിശോധനയ്ക്ക് നൽകേണ്ടതെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. അബുദാബിയിലെ ഒട്ടേറെ സർക്കാർ, സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പിസിആർ പരിശോധന നടക്കുന്നു. കൂടാതെ, ഡ്രൈവ് ത്രൂ സ്ക്രീനിങ് സെന്ററുകളും ഏറെയുണ്ട്. ചില പ്രത്യേക മേഖലകളിൽ 2 ആഴ്ച കൂടുമ്പോൾ പിസിആർ പരിശോധന കഴിഞ്ഞ ദിവസം അബുദാബിയിൽ നിർബന്ധമാക്കിയിരുന്നു.ഇവർക്ക് വലിയ സാമ്പത്തിക ഭാരം വരാതിരിക്കാനാണ് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്ക് അബുദാബിയിൽ ഏർപ്പെടുത്തിയത്.
Comments