റിയാദ് : സൗദിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി വേർറ്റ്വൽ മീഡിയയിലൂടെ ആണ് സമ്മേളനം സംഘടിപ്പിച്ചത്. നാഷണൽ പ്രസിഡന്റ് സജീവ് കായംകുളം ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് KSM പ്രസാദ് ഓച്ചിറ അധ്യക്ഷത വഹിച്ചു. ശശിധര പണിക്കർ, മൻസൂർ അഹമ്മദ്, പ്രവീൺ, ദിനകരൻ, ശ്യാമളൻ, അജികുമാർ, പ്രശാന്ത്, എന്നിവർ സംസാരിച്ചു.
Comments