ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ ശക്തമായ മുന്നേറ്റം നടത്താനുറച്ച് ബി.ജെ.പിയുടെ പ്രചാരണം കൊഴുക്കുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തും. തൂത്തുക്കുടി, ബുദലൂർ. തിരുവയ്യാർ എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് നദ്ദ പ്രസംഗിക്കുന്നത്. തൂത്തുക്കുടി തുറമുഖ പ്രദേശത്ത് നടക്കുന്ന റോഡ് ഷോ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ.
തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയിലെ നേതൃത്വ പ്രശ്നം പരിഹരിച്ചുകൊണ്ട് ബി.ജെ.പി നടത്തുന്ന ശ്രമങ്ങളാണ് ഏവരും ഉറ്റുനോക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമലഹാസന്റെ നേതൃത്വത്തിലുള്ള പാർട്ടി മൂന്നാം മുന്നണിയായി നടത്തുന്ന അടിയൊഴുക്കുകൾ ഡി.എം.കെയ്ക്കും എ.ഡി.എം.കെയ്ക്കും ഒരു പോലെ ദോഷം ചെയ്യുമെന്നും മാദ്ധ്യമ സർവ്വേകൾ പറയുന്നു. എന്നാൽ ബി.ജെ.പിയുടെ കേന്ദ്രഭരണത്തിന്റെ കരുത്താണ് തമിഴ് ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുകയെന്നും തമിഴ്നാട്ടിലെ വ്യാപാരി സമൂഹം വിലയിരുത്തുന്നു.
വ്യവസായ രംഗത്തും കാർഷിക രംഗത്തും കേന്ദ്രസർക്കാർ തമിഴ്നാടിന് മുന്തിയ പരിഗണനനൽകുന്ന വിഷയങ്ങളാണ് പ്രചാരണത്തിലുട നീളം ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്.
Comments