റിയാദ് : കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ചാർട്ടർ ചെയ്ത സൗദി വിമാനം റദ്ദാക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ മുബൈ വഴി തിരുവന്തപുരത്തേക്കു യാത്രയായു. ഇന്ത്യൻ എംബസിയുടെ എൻഒസി ലഭിച്ചതിനു ശേഷം സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നൽകിയിട്ടും ഇന്ത്യൻ സിവിൽ ഏവിയേഷൻ പെടുന്നനെ അനുമതി നിഷേധിച്ചതാണ് വിമാന സർവീസ് റദ്ദാക്കാൻ ഇടയാക്കിയത്. കുട്ടികളും കുടുംബങ്ങളും അടക്കം ഇരുനൂറിലധികം പേരാണ് ഈ ചാർട്ടർ വിമാനത്തിൽ ടിക്കറ്റ് ബുക്കിംഗ് ചെയ്തിരുന്നത്.
Comments