ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായ മിഥാലി രാജിന്റെ റെക്കോഡ് നേട്ടത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകീ ബാത്തിൽ സംസാരിക്കവേയാണ് മിഥാലി രാജിനെ പ്രത്യേകമായി അഭിനന്ദിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായാണ് മിഥാലി മാറിയത്. 212 ഏകദിനങ്ങൾ കളിച്ചുവെന്നതും നേട്ടമാണ്.
വനിതകളുടെ കായികരംഗത്തെ പരിശ്രമങ്ങളെ എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി മൻകീബാത് സന്ദേശം നൽകിയത്. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം മികച്ചതാണെന്നും അതിൽ വനിതകളുടെ മേഖലകളിൽ പുരുഷന്മാരെ പോലും അതിശയിപ്പിക്കുന്ന സ്ഥിരതയാർന്ന പ്രകടനം കൊണ്ട് മിഥാലി നേടിയെടുത്ത അംഗീകാരത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇരുപതു വർഷത്തെ മിഥാലിയുടെ കഠിനപരിശ്രമം വനികൾക്കും ഒപ്പം പുരുഷ കായിക താരങ്ങൾക്കും പ്രേരണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments